പ്രസിദ്ധീകരണത്തിന്
24/2/2022 (വ്യാഴം)
ഐ സി എ മാരത്തോൺ C l അമൃത രംഗൻ ഉദ്ഘാടനം ചെയ്തു.
ഐ. സി.എ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിന്റെ 40 ഡെയ്സ് ചലഞ്ചിന്റെ ഭാഗമായി നടന്ന മാരത്തോൺ മത്സരം വടക്കേകാട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബഹുമാന്യനായ ശ്രീ അമൃത രംഗൻ ഉദ്ഘാടനം ചെയ്തു lCA പ്രസിഡന്റ് അഡ്വ. ആർ വി അബ്ദുൽ മജീദ് സാഹിബിന്റ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വടക്കേക്കാട് പതിനൊന്നാം വാർഡ് മെമ്പറായ 2021 ലെ നാഷണൽ മാസ്റ്റേർസ് മീറ്റിലെ സിൽവർ മെഡലിസ്റ്റായ ശ്രീ ഖാലിദ് എസ്.കെ മുഖ്യാതിഥി ആയിരുന്നു. മുഖ്യാതിഥികൾക്കുള്ള സ്നേഹോപഹാരം lCA ട്രഷറർ കോട്ടയിൽ കുഞ്ഞുമോൻ ഹാജിയും, വൈസ് പ്രസിഡന്റ് കുഞ്ഞുമൊയ്തു ഹാജിയും സമ്മാനിച്ചു.
ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ മാരത്തോണിൽ പങ്കെടുത്തു. വടക്കേക്കാട് TMK റീജൻസിയിൽ നിന്ന് തുടങ്ങി , കൊമ്പത്തെ പടി വഴി ഐ.സി.എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ എത്തി ചേർന്ന മാരത്തോണിന്റെ സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ഷെറീഫ് പൊവ്വലിന്റെ അധ്യക്ഷതയിൽ അധ്യാപകൻ ജോയ് വർഗീസ് സ്വാഗതവും, കായിക അധ്യാപകൻ സാലിഹ് നന്ദിയും രേഖപ്പെടുത്തി. ഐ സി എ സെക്രട്ടറി അബൂബക്കർ കുന്നുകാടൻ, എക്സിക്യൂടീവ് അംഗങ്ങളായ റഷീദ്, ജലീൽ , പി.ടി എ വൈസ് പ്രസിഡന്റ് റംസീന, വൈസ് പ്രിൻസിപ്പൽമാരായ ഫാത്തിമ, യൂനുസ്, അധ്യാപിക അജിത കുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്നേഹത്തോടെ
ഡോ.ഷെരിഫ് പൊവ്വൽ
പ്രിൻസിപ്പാൾ





