നാളെ മുതൽ lCA യിൽ മുഴുവൻ കുട്ടികൾക്കും ഓഫ് ലൈൻ ക്ലാസ്സ്
പ്രിയ രക്ഷിതാവേ,
താങ്കൾക്കും കുടുംബത്തിനും ക്ഷേമം നേരുന്നു.
കേരള സർക്കാരിന്റെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം നമ്മുടെ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഫെബ്രുവരി 21 നാളെ മുതല്‍ ഐ സി.എ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിലെ 1 മുതൽ +2 വരെയുള്ള മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായ രീതിയില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുകയാണ്.
നീണ്ട ഇടവേളക്ക് ശേഷം കുട്ടികള്‍ കൂട്ടത്തോടെ സ്കൂളിലേക്ക് കടന്നു വരുമ്പോള്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ നിന്ന് സമയാ സമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട് കാരണം കോവിഡ് പൂർണ തോതിൽ നമ്മളെ വിട്ട് പോയിട്ടില്ല എന്ന് ഓർമിപ്പിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- സ്കൂൾ സമയം രാവിലെ (8.50) മുതൽ വൈകുന്നേരം (3.45) വരെ ആയിരിക്കും.
2.കുട്ടികൾ വീടുകളില്‍ നിന്ന് സ്കൂളിലേക്കും സ്കൂളില്‍ നിന്ന് വീടുകളിലേക്കും സുരക്ഷിതമായി എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. അതിന് രക്ഷിതാക്കളുടെ കരുതല്‍ പ്രത്യേകമായി ഉണ്ടാവണം.
- മാസ്ക്ക് കൃത്യമായി ധരിക്കാനും, ആൾക്കൂട്ടങ്ങൾക്കിടയിൽ അകലം പാലിച്ച് നിൽക്കാനും കുട്ടികളോട് ആവശ്യപ്പെടണം.
എല്ലാ വിധ കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് മാത്രമേ സ്കൂളിലേക്ക് അയക്കാൻ പാടുള്ളു. - കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കരുത്.
- കുട്ടികളെ പൊതുപരീക്ഷകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന് രക്ഷിതാക്കൾ സഹായിക്കേണ്ടതാണ്.
- ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും അധ്യാപകർ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതുമാണ്.
- സ്കൂൾ ബസുകളിൽ വരുന്ന കുട്ടികൾ ബസ് പാസ് നിർബന്ധമായും കരുതണം. കൂടാതെ സമയത്ത് ബസ് പോയന്റിൽ എത്തുകയും വേണം.
- ഉച്ചഭക്ഷണം നിർബന്ധമായും കൊണ്ട് വരണം
- മുതിർന്ന കുട്ടികൾ വാക്സിനേഷൻ കഴിഞ്ഞില്ലെങ്കിൽ അത് വേഗത്തിൽ പൂർത്തിയാക്കണം
- യൂണിഫോർമും, ID ക്കാർഡും (ലഭിച്ചവർക്ക്) കൃത്യമായും ഉണ്ടാവണം. കൂടാതെ വൃത്തിയായ രീതിയിൽ മാത്രമേ സ്കൂളിലേക്ക് അയക്കാൻ പാടുള്ളൂ.
- മൊബൈൽ ഫോൺ / ടാബ്ലറ്റ് അത് പോലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഒരു കാരണവശാലും സ്കൂളിൽ കൊണ്ട് വരാൻ പാടില്ല. കണ്ടെത്തിയാൽ തിരിച്ച് നൽകുന്നതല്ല.
- ഇരു ചക്ര വാഹനങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ കൊണ്ട് വരാൻ പാടില്ല.
- പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് അതിന് വേണ്ടി ഇന്നു മുതൽ വരുന്ന 40 ദിവസം വരെ കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ” ചലഞ്ച് 40 ” എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിന് മുഴുൻ രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പൂർണ്ണ സഹകരണം ഉണ്ടാവണം.
എല്ലാവരെയും സ്കൂളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം
ഡോ.ഷെരിഫ് പൊവ്വൽ
പ്രിൻസിപ്പാൾ, ICAEHSS

